ഇന്റര്‍നെറ്റ് തട്ടിപ്പുകാര്‍ക്കെതിരെ ഇന്റര്‍പോള്‍
ഏതന്‍സ് : അന്താരാഷ്ട്ര പൊലീസ് സംഘടനയായ ഇന്റര്‍പോള്‍ ഇന്റര്‍നെറ്റ് തട്ടിപ്പിനെതിരെ രംഗത്ത്.
സൈബര്‍ കുറ്റങ്ങള്‍ തടയുന്നതില്‍ നിയമം അപര്യാപ്തമാണെന്ന് കണ്ടാണ് ഇന്റര്‍പോള്‍ ഇതിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്ന് സംഘടനയുടെ പുതിയ തലവന്‍ റൊണാള്‍ഡ് നോബിള്‍ നവംബര്‍ മൂന്ന് വെള്ളിയാഴ്ച അറിയിച്ചു.
വളരെ കുറഞ്ഞ ചെലവില്‍ കുറ്റവാളിക്ക് കോടികളുടെ നഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതാണ് സൈബര്‍ കുറ്റങ്ങളുടെ പ്രത്യേകത. ബൗദ്ധികമായ മോഷണവും വൈറസുകളാല്‍ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളും സൈബര്‍ കുറ്റങ്ങളുടെ കൂട്ടത്തില്‍ പെടുമെന്ന് നോബിള്‍ വ്യക്തമാക്കി.












Click it and Unblock the Notifications