ബംഗാളില്‍ സിപിഎം ഇല്ലാതാവും: ബംഗാരു
ഹൈദരാബാദ്: ജ്യോതിബാസുവിന്റെ രാഷ്ട്രീയവിടവാങ്ങല്‍ ബംഗാളില്‍ രണ്ടു പതിറ്റാണ്ടുകാലത്തെ സിപിഎം മേധാവിത്വത്തിന് അന്ത്യം കുറിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ പറഞ്ഞു.
ജ്യോതിബാസു കാരണമാണ് ബംഗാളില്‍ ചെങ്കൊടി ഉയര്‍ന്നത്.അദ്ദേഹം വിടവാങ്ങുന്നതോടെ ആ കൊടിയും ഇല്ലാതാവും-ബംഗാരു പറഞ്ഞു.
നവംബര്‍ അഞ്ച് ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ സിപിഎം ഭരണത്തിന് അറുതി വരുത്താന്‍ കോണ്‍ഗ്രസുമായിപ്പോലും കൂട്ടുകൂടാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയതലത്തില്‍ മാത്രമല്ല ചെങ്കോട്ടകളായി അറിയപ്പെടുന്ന കേരളത്തിലും ത്രിപുരയിലും സിപിഎമ്മിന് പ്രസക്തി നഷ്ടപ്പെട്ടെന്ന് ബംഗാരു ലക്ഷമണ്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications