Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് : പ്രസാദ പിന്മാറിയില്ല, മത്സരം ഉറപ്പായി

ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരം ഉറപ്പായി . സോണിയാഗാന്ധിക്കെതിരേ മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്ന ജിതേന്ദ്ര പ്രസാദ പത്രിക പിന്‍വലിക്കാഞ്ഞതിനെത്തുടര്‍ന്നാണിത്. നവംബര്‍ അഞ്ച് ഞായറാഴ്ച വൈകുന്നേരമായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.

പ്രസാദ പത്രിക പിന്‍വലിക്കാഞ്ഞതിനെത്തുടര്‍ന്ന് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരം നടക്കുമെന്ന് പാര്‍ട്ടി സെന്‍ട്രല്‍ ഇലക്ഷന്‍ അഥോറിറ്റി ചെയര്‍മാന്‍ റാം നവാസ് മിര്‍ധ ഞായറാഴ്ച പ്രഖ്യാപിച്ചു. നവംബര്‍ 12 ഞായറാഴ്ചയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ്.

നേരത്തേ താന്‍ പത്രിക പിന്‍വലിക്കില്ലെന്നും അവസാനം വരെ പോരാടാനാണ് തീരുമാനമെന്നും ജിതേന്ദ്ര പ്രസാദ പ്രഖ്യാപിച്ചിരുന്നു.

1997 നു ശേഷം പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.1997ല്‍ ത്രികോണ മത്സരമായിരുന്നു. സീതാറാം കേസരി, ശരത്പവാര്‍, രാജേഷ് പൈലറ്റ് എന്നിവരായിരുന്നു മത്സരരംഗത്ത്. തിരഞ്ഞെടുപ്പില്‍ കേസരി വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു.

എന്നാല്‍ ഇത്തവണത്തെ മത്സരത്തിനു മറ്റൊരു പ്രത്യേകതയുണ്ട്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ നെഹ്റു കുടുംബത്തിലെ ഒരംഗത്തിനെതിരേ മത്സരിക്കുന്നത്. എന്നാല്‍ താന്‍ മത്സരിക്കുന്നത് നെഹ്റു കുടുംബത്തിലെ ഒരംഗത്തിനെതിരായല്ലെന്നും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനു വേണ്ടിയാണെന്നും പ്രസാദ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഒറ്റക്കെട്ടായി സോണിയാ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മത്സരത്തില്‍ നിന്നും പിന്മാറണണെന്ന് പ്രവര്‍ത്തകസമിതി പ്രസാദയോടഭ്യര്‍ത്ഥിച്ചിരുന്നു. പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന പ്രസാദയുടെ ആരോപണവും പ്രവര്‍ത്തക സമിതി നിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+