നടി ശ്രീദേവിക്ക് വീണ്ടും പെണ്‍കുഞ്ഞ്
മുംബൈ:ഹിന്ദി സിനിമാതാരം ശ്രീദേവി വീണ്ടും ഒരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്കി. നവംബര്‍ അഞ്ച് ഞായറാഴ്ച മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു പ്രസവം.
നടി ശ്രീദേവിയുടെ രണ്ടാമത്തെ പ്രസവമാണിത്.ആദ്യത്തേതും പെണ്‍കുഞ്ഞായിരുന്നു. ഇക്കുറി സിസേറിയന്‍ വേണ്ടിവന്നു.മദ്രാസിലുള്ള ശ്രീദേവിയുടെ ബന്ധുക്കള്‍ മുംബൈയിലെത്തിയിട്ടുണ്ട് .
ഭര്‍ത്താവ് ബോണികപൂര്‍ നിര്‍മ്മിക്കുന്ന ഒരു ഹിന്ദി ചിത്രത്തില്‍ ശ്രീദേവി അഭിനയിക്കാനിരിക്കുകയായിരുന്നു.അഭിനയരംഗത്തേക്ക് തിരിച്ചുവരാനുള്ള ശ്രമം ശ്രീദേവി തല്ക്കാലം ഉപേക്ഷിച്ചിരിക്കുകയാണ്.
ഇംഗ്ലീഷ് അക്ഷരമാലപ്രകാരം ജനനസമയത്തെ ഭാഗ്യാക്ഷരമായ ജി യില്‍ തുടങ്ങുന്ന പേരായിരിക്കും പുതിയ കുഞ്ഞിനു നല്കുക.നിങ്ങള്‍ക്കേതെങ്കിലും പേര് മനസ്സില്‍ തോന്നുന്നുണ്ടോ?












Click it and Unblock the Notifications