കൊല്ലത്ത് വാഹനാപകടത്തില്‍ അഞ്ച് മരണം
കൊല്ലം: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു.കൊല്ലം: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു.നാല് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ചവറ സ്വദേശികളാണ് ഇവര്‍. നവംബര്‍ അഞ്ച് ഞായറാഴ്ച കൊല്ലംജില്ലയില്‍ ചവറയ്ക്കടുത്ത് പന്മനയില്‍ ഓട്ടോറിക്ഷയും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇവര്‍ . ചവറയില്‍ നിന്നും കരുനാഗപ്പള്ളിക്കു പോകുകയായിരുന്ന ഓട്ടോ റിക്ഷയും തിരുവനന്തപുരത്തേയ്ക്കു പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും ദേശീയപാതയില്‍ കൂട്ടിയിടിക്കുകയായിരുന്നു.












Click it and Unblock the Notifications