മദ്യവില്‍പ്പന തല്‍ക്കാലം നിര്‍ത്തണം : മെത്രാന്മാര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് 36 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തിന്റെ വെളിച്ചത്തില്‍ മദ്യവില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് കത്തോലിക്കാ മെത്രാന്മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇപ്പോഴുള്ള മുഴുവന്‍ മദ്യത്തിന്റെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നവംബര്‍ നാല് ശനിയാഴ്ച എക്സൈസ് മന്ത്രി ടി.ശിവദാസമേനോന് നല്‍കിയ കത്തില്‍ പറയുന്നു. കേരളത്തിലെ കത്തോലിക്ക മെത്രാന്മാരെ പ്രതിനിധീകരിച്ച് തിരുവനന്തപുരം രൂപതാ മെത്രാന്‍ ഡോ.സൂസപാക്യമാണ് കത്ത് നല്‍കിയത്.
അബ്കാരി-പൊലീസ്-എക്സൈസ്-രാഷ്ട്രീയ ബന്ധം തകര്‍ക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണം. എല്ലാ വ്യാജമദ്യവില്‍പ്പനക്കാരെയും നിയമപരമായി ശിക്ഷിക്കണമെന്നും അബ്കാരി നിയമം കൂടുതല്‍ ശക്തമാക്കണമെന്നും മെത്രാന്മാര്‍ക്ക് വേണ്ടി സൂസപാക്യം അഭ്യര്‍ത്ഥിച്ചു.
മദ്യദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ദുരന്തത്തിന് ഉത്തരവാദികളായ അബ്കാരികളില്‍ നിന്നും ധനസഹായം നല്‍കണമെന്നും സൂസപാക്യം അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications