ക്രോര്‍പതി: മലയാളിക്ക് അരക്കോടി
ആലപ്പുഴ: കോന്‍ ബനേഗാ ക്രോര്‍പതിയില്‍ ആലപ്പുഴക്കാരന് 50 ലക്ഷം രൂപ.ആലപ്പുഴ സ്വദേശി തിരുവമ്പാടി ശ്രീ സദനത്തില്‍ ഉദയശങ്കറിന്റെ മകന്‍ ഡോ.ഉണ്ണികൃഷ്ണകൈമളിനാണ് 50 ലക്ഷം ലഭിച്ചത്.
അമിതാഭ് ബച്ചന്‍ സ്റാര്‍ ടി.വിയിലവതരിപ്പിക്കുന്ന ക്വിസ് പരിപാടിയില്‍ യാദൃശ്ചികമായാണ് ഡോ.ഉണ്ണിക്കൃഷ്ണന്‍ പങ്കെടുത്തത്.മുംബൈയില്‍ നവംബര്‍ നാല് ശനിയാഴ്ചയാണ് ഉണ്ണിക്കൃഷ്ണന് ഭാഗ്യം നേടിക്കൊടുത്ത പരിപാടി നടന്നത്.
ഉണ്ണിക്കൃഷ്ണന് ഒരു കോടി ലഭിക്കുമായിരുന്നു. പക്ഷേ അദ്ദേഹം കോടിരൂപ നേടാനുള്ള അവസാനചോദ്യം ഒഴിവാക്കുകയായിരുന്നു. പിന്മാറിയതിന് ശേഷം ബച്ചന്‍ ചോദിച്ച ചോദ്യത്തിന് ഉണ്ണിക്കൃഷ്ണന്‍ ശരിയുത്തരം പറഞ്ഞു.












Click it and Unblock the Notifications