അമിതമദ്യപാനം: കോട്ടയത്ത് ഒരാള്‍ മരിച്ചു
കോട്ടയം: അമിതമദ്യപാനം മൂലം കോട്ടയത്ത് ഒരാള്‍ മരിച്ചു. നവംബര്‍ അഞ്ച് ഞായറാഴ്ച കോട്ടയത്തെ പള്ളിക്കത്തോട്ടാണ് സംഭവം. പള്ളിക്കത്തോട് ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ഉദ്യോഗസ്ഥനും പത്തനംതിട്ടജില്ലയിലെ അടൂര്‍ സ്വദേശിയുമായ കൊച്ചെറുക്കന്‍(50) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ മന്ദിരം കവലയിലുള്ള ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു . അതിമദ്യപാനിയായ കൊച്ചെറുക്കന്റെ മരണം വിഷമദ്യം മൂലമാണോയെന്ന് സംശയമുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.












Click it and Unblock the Notifications