മന്ത്രവാദി സഹോദരന്‍ സഹോദരിയെ കുരുതി കൊടുത്തു
മാനന്തവാടി : യക്ഷിബാധ അകറ്റാന്‍ മന്ത്രവാദം നടത്തി ഉറഞ്ഞുതുള്ളിയ സഹോദരന്‍ സഹോദരിയെ കുരുതി കൊടുത്തു. വയനാട്ടില്‍ മാനന്തവാടിക്കടുത്ത് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പോരൂരിനടുത്ത എടഗുനി കുറിച്യ കോളനിയിലാണ് നാടിനെ നടുക്കിയ കുരുതി നടന്നത്.
എടഗുനി കോപ്പിയുടെയും സരോജിനിയുടെയും മകള്‍ ശാന്ത(28) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഉണ്ണിക്കൃഷ്ണനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു.
നവംബര്‍ മൂന്ന് വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. അന്ധവിശ്വാസത്തിനും മന്ത്രവാദത്തിനും അടിപ്പെട്ട കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകാത്തത് സഹോദരിയുടെ ശരീരത്തില്‍ കൂടിയ യക്ഷിയാണ് എന്നു കരുതിയായിരുന്നു കുരുതി.
വെള്ളിയാഴ്ച രാത്രി ദൈവംകാണല്‍ എന്ന മന്ത്രവാദചടങ്ങിനിടയില്‍ ഉറഞ്ഞുതുള്ളിയ ഉണ്ണിക്കൃഷ്ണന്‍ ശാന്തയെ ചൂരല്‍ കൊണ്ട് അടിച്ചും കത്തി കൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചൂരല്‍ പ്രയോഗം നടത്തിയതിന്റെ 30 ഓളം പാടുകള്‍ ശാന്തയുടെ ശരീരത്തിലുണ്ട്. കുരുതിക്കു ശേഷം കുളത്തിനു സമീപം കല്ലില്‍ തലവെച്ച് നഗ്ന നിലയില്‍ കമിഴ്ത്തിക്കിടത്തിയിരിക്കുകയായിരുന്നു മൃതദേഹം.
ഇടയ്ക്കിടെ അസുഖം വരാറുണ്ടായിരുന്ന ശാന്തയെ പലമന്ത്രവാദികളുടെയും അടുത്ത് കൊണ്ടുപോയി വീട്ടുകാര്‍ ചികിത്സിക്കാറുണ്ടായിരുന്നു.
വീട്ടിലെ മറ്റംഗങ്ങളെ വെളിയിലാക്കിയായിരുന്നു ദൈവം കാണല്‍ ചടങ്ങ് നടത്തിയത്. ഐശ്വര്യദേവതയെ വീട്ടിലെത്തിക്കാന്‍ സഹോദരിയുടെ ശരീരത്തില്‍ ആവേശിച്ച യക്ഷിയെ ഒഴിവാക്കേണ്ടതുണ്ടെന്നു പറഞ്ഞ് ശാന്തയെ വിശ്വസിപ്പിച്ചായിരുന്നുവത്രെ ചടങ്ങ് നടത്തിയത്.












Click it and Unblock the Notifications