റേഷന്‍കട വഴി മാസം രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ
കൊച്ചി: വെളിച്ചെണ്ണ പൊതുവിതരണ ശൃംഖലയുടെ ഭാഗമായി ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. റേഷന്‍ കടകളിലൂടെയുള്ള വെളിച്ചെണ്ണ വിതരണം ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും.
ഒരു റേഷന്‍ കാര്‍ഡുടമയ്ക്ക് ഒരു മാസം രണ്ടു ലിറ്റര്‍ വെളിച്ചെണ്ണയാണ് അനുവദിച്ചിട്ടുള്ളത്. ലിറ്ററിന് 30 രൂപയാണ് വില. 16 രൂപ വിലയുള്ള അര ലിറ്റര്‍ പാക്കറ്റിലും വെളിച്ചെണ്ണ ലഭ്യമാക്കും.
കേരഫെഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേര വെളിച്ചെണ്ണ തന്നെയായിരിക്കും റേഷന്‍ കടകളിലും മാവേലി സ്റോറുകളും വഴി വിതരണം ചെയ്യുക. നീതി സ്റോറുകളിലേക്കു കൂടി പരിപാടി വ്യാപിപ്പിക്കാനും ആലോചനയുണ്ട്.
കൊച്ചിയിലെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ആസ്ഥാനത്ത് നവംബര്‍ നാല് ശനിയാഴ്ച നടന്ന ആലോചനാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡി വി.സോമസുന്ദരന്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ റേഷന്‍ രംഗത്തെ വിവിധ അസോസിയേഷന്‍ പ്രതിനിധികള്‍ പങ്കെടുത്തു. ലിറ്ററിന് ഒരു രൂപ ആയിരിക്കും റേഷന്‍ കടക്കാര്‍ക്കുള്ള കമ്മീഷന്‍ എന്നും ധാരണയായി.












Click it and Unblock the Notifications