ശബരിമല റോഡുകള്‍ ഉടന്‍ നന്നാക്കും
തിരുവനന്തപുരം: ശബരിമലയിലേയ്ക്കുള്ള റോഡുകള്‍ ഉടന്‍ നന്നാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി ജെ ജോസഫ് അറിയിച്ചു. മണ്ഡലക്കാലത്തിനു മുമ്പു തന്നെ റോഡുപണി പൂര്‍ത്തിയാക്കുമെന്ന് നവംബര്‍ അഞ്ച് ഞായറാഴ്ച മന്ത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മണ്ഡലക്കാലത്തിനു മുമ്പു തന്നെ ശബരിമലയിലേയ്ക്കും സമീപപ്രദേശങ്ങളിലേയ്ക്കുമുള്ള റോഡുപണി പൂര്‍ത്തിയാക്കിക്കൊള്ളാമെന്ന് ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ മന്ത്രിക്ക് ഉറപ്പു നല്‍കി. ഞായറാഴ്ച മന്ത്രിയും കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രതിനിധികളും തമ്മിലുണ്ടായ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
മുന്‍ഗണനാക്രമത്തില്‍ ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി കരാറുകാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
റോഡുനിര്‍മാണ രംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം വിളിച്ചു ചേര്‍ക്കണമെന്ന കരാറുകാരുടെ ആവശ്യം മന്ത്രി ജോസഫ് അംഗീരിച്ചതായും പത്രക്കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications