ലൈംഗിക പീഡനം: വൈദികനെതിരെ കേസില്ല
കോട്ടയം : പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച് ഗര്‍ഭിണിയാക്കിയ വൈദികനെതിരെ കേസെടുക്കാനാവില്ല. പെണ്‍കുട്ടിക്ക് 16 വയസ് തികഞ്ഞതായി തെളിഞ്ഞതിനാലാണിത്.
കോട്ടയം അതിരൂപതയിലെ ഫാദര്‍ സിറിയക് കാര്‍ത്തികപ്പള്ളിയുമായി ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസും നാല് മാസവും പ്രായമായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പി .ടി. സി.ജോസ് കണ്ടെത്തിയത്.
തങ്ങള്‍ പൂര്‍ണ്ണസമ്മതത്തോടെയാണ് ലൈംഗികബന്ധം പുലര്‍ത്തിയതെന്നാണ് വൈദികന്‍ മൊഴി നല്‍കിയിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ ലൈംഗിക പീഡനത്തിന് കേസെടുക്കാനാവില്ല. ഫാ.സിറിയക്് കുറുമ്പനാട് പള്ളി ഇടവകയില്‍ അസിസ്റന്റ് വികാരി ആയിരിക്കെ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി എന്നതാണ് കേസ്.












Click it and Unblock the Notifications