ജസ്റിസ് കെ.കെ.ഉഷ കേരള ചീഫ് ജസ്റിസാകും
കൊച്ചി: ജസ്റിസ് കെ.കെ.ഉഷ കേരള ഹൈക്കോടതി ചീഫ് ജസ്റിസാകും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രാഷ്ട്രപതി ഭവനില്‍ നിന്ന് താമസിയാതെ ഉണ്ടാകുമെന്നറിയുന്നു.
1994 ഏപ്രില്‍ 21 മുതല്‍ നവംബര്‍ നാലു വരെ ചീഫ് ജസ്റിസായിരുന്ന സുജാതാ മനോഹറിനു ശേഷം കേരള ഹൈക്കോടതിയുടെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റിസായിരിക്കും കെ.കെ.ഉഷ.
1981ല്‍ ഹൈക്കോടതി ജഡ്ജിയായ കെ.സുകുമാരന്റെ ഭാര്യയാണ് ഉഷ. 1991 മാര്‍ച്ച് 25നാണ് ഉഷ ഹൈക്കോടതി ജഡ്ജിയായി നിയമിതയായത്. ഇന്ത്യയിലെ ആദ്യത്തെ ന്യായാധിപ ദമ്പതികളാണിവര്‍. ഈ വര്‍ഷം സപ്തംബര്‍ 17 മുതല്‍ ജസ്റിസ് ഉഷ കേരള ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റിസായി പ്രവര്‍ത്തിച്ചു വരികയാണ്.












Click it and Unblock the Notifications