വെള്ളാപ്പള്ളിക്കെതിരെ വി.എസ് ആഞ്ഞടിക്കുന്നു
തിരുവനന്തപുരം : എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമദൂരസിദ്ധാന്തത്തിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദന്‍.
ജാതിമത കക്ഷികളുടെ താവളമായ യുഡിഎഫിനെയും മതേതരത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന എല്‍ഡിഎഫിനെയും സമദൂരത്തില്‍ വിലയിരുത്തിയ വെള്ളാപ്പള്ളിയുടെ നിലപാട് അത്ഭുതകരമാണെന്ന് നവംബര്‍ നാല് ശനിയാഴ്ച അച്യുതാനന്ദന്‍ പ്രസ്താവിച്ചു.
ജാതിമത ശക്തികളുടെ സ്വാധീനത്താല്‍ യുഡിഎഫ് പലപ്പോഴും സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ സംസ്ഥാനത്ത് മതപരമായ അസന്തുലിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. ശിവഗിരിയില്‍ നടത്തിയ പൊലീസ് നടപടി ഇതിനുദാഹരണമാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു ആന്റണി ശിവഗിരിയില്‍ പൊലീസിനെ നിയോഗിച്ചതെന്ന് വി.എസ് ചോദിച്ചു.
ശിവഗിരി സംഭവത്തില്‍ ആന്റണി സര്‍ക്കാരിന്റെ നിലപാടില്‍ നിന്നും ഹിന്ദു വര്‍ഗീയവാദികള്‍ മുതലെടുത്തു. പ്രതാപ്സിംഗ് ഉള്‍പ്പടെയുള്ള യോഗം നേതാക്കളെയും സന്യാസിമാരെയും തല്ലിച്ചതച്ച് ഹിന്ദു വര്‍ഗീയവാദികള്‍ക്ക് മഠം കൈമാറാനായിരുന്നു ആന്റണിയുടെ ശ്രമം. അന്ന് ഇതിനെതിരെ ശക്തമായി നിലകൊണ്ട എല്‍ഡിഎഫിനെയും യുഡിഎഫിന്റെ അവസരവാദത്തെയും അറിയാവുന്നവര്‍ സമദൂരസിദ്ധാന്തത്തെ അംഗീകരിക്കില്ലെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications