ബുദ്ധദേബ് അധികാരമേറ്റു
കല്‍ക്കത്ത : പശ്ചിമബംഗാളിന്റെ ഏഴാമത് മുഖ്യമന്ത്രിയായി ബുദ്ധദേബ് ഭട്ടാചാര്യ അധികാരമേറ്റു.
നവംബര്‍ ആറ് തിങ്കളാഴ്ച രാജ്ഭവനിലെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വീരേന്‍.ജെ.ഷാ ബുദ്ധദേബിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബസുവിന് പകരം വയ്ക്കാന്‍ ആരുമില്ല. എങ്കിലും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ ഞാന്‍ പരമാവധി ശ്രമിക്കും- സത്യപ്രതിജ്ഞക്ക് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെ ബുദ്ധദേബ് പറഞ്ഞു.
പ്രളയം ദുരന്തം വിതച്ച ജില്ലകളുടെ പുനഃരുദ്ധാരണവും അവിടെയുള്ളവരുടെ ദുരിതാശ്വാസവുമായിരിക്കും തന്റെ സര്‍ക്കാരിന്റെ ആദ്യ ലക്ഷ്യമെന്ന് ബുദ്ധദേബ് വ്യക്തമാക്കി.
23 വര്‍ഷം തുടര്‍ച്ചയായി ബംഗാള്‍ മുഖ്യമന്ത്രി പദം അലങ്കരിച്ച ജ്യോതിബസു കൊച്ചുമകള്‍ ദോയലുമൊത്ത് സത്യപ്രതിജ്ഞാചടങ്ങിനെത്തിയിരുന്നു.












Click it and Unblock the Notifications