ദാവൂദിന്റെ കെട്ടിടം ഇടിച്ചുനിരത്തുന്നു
മുംബൈ : അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അഞ്ചുനില കെട്ടിടം ഇടിച്ചുനിരത്തുന്നു. മുന്‍ മുംബൈ ഡെപ്യുട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ ഖൈര്‍നാറാണ് ഇടിച്ചുനിരത്തലിന് നേതൃത്വം നല്‍കുന്നത്.
തെക്കന്‍ മുംബൈയിലുള്ള അനധികൃത കെട്ടിടം നവംബര്‍ ആറ് തിങ്കള്ാഴച രാവിലെ ഇടിച്ചുനിരത്താന്‍ തുടങ്ങിയെന്ന് ഖൈര്‍നാര്‍ വാര്‍ത്താലേഖകരെ അറിയിച്ചു. ഇത് ചൊവാഴ്ച രാവിലെ വരെ തുടരും.
രണ്ട് നിലകള്‍ മാത്രം നിര്‍മ്മിക്കാനാണ് അനുമതി നല്‍കിയിരുന്നത്. പിന്നീട് അനധികൃതമായാണ് മൂന്ന് നിലകള്‍ കൂടി പണിതതെന്ന് ഖൈര്‍നാര്‍ പറഞ്ഞു. ശക്തമായ പൊലീസ് സന്നാഹത്തോടെയാണ് ഇടിച്ചുനിരത്തല്‍ നടക്കുന്നത്.












Click it and Unblock the Notifications