കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍സാറ്റ്2- ബിയുടെ ഉപയോഗം നിര്‍ത്തുന്നു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്ത്യയുടെ വിവിധോദ്ദേശ്യ ഉപഗ്രഹമായ ഇന്‍സാറ്റ് 2- ബിയുടെ വാണിജ്യപരമായ ഉപയോഗം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന തീരുമാനിച്ചു.

ജീവിതചക്രം അവസാനിച്ച ഉപഗ്രഹത്തിന്റെ നിയന്ത്രണം നഷ്ടമായതിനാലാണിത്. ഇന്‍സാറ്റ് ഉപയോഗിച്ചു നടത്തിയിരുന്ന വി- സാറ്റിന്റെയും ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍, ടെലിവിഷന്‍ സംപ്രേക്ഷണം എന്നിവ ഇന്‍സാറ്റ് 2-ഇ, ഇന്‍സാറ്റ് 3-ബി തുടങ്ങിയ ഉപഗ്രഹങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.

ഇന്‍സാറ്റ് 2- ബിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലക്കുന്നതുവരെ ഈ ഉപഗ്രഹം മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കാനാണ് ഐഎസ്ആര്‍ഒ തീരുമാനം. ഐഎസ്ആര്‍ഒ തങ്ങളുടെ നാല് ഉപഗ്രഹങ്ങളിലൂടെ 90 ട്രാന്‍സ്പോണ്ടറുകളാണ് വാണിജ്യ ആവശ്യങ്ങള്‍ക്കു ലഭ്യമാക്കിയിട്ടുള്ളത്. തായ്കോമില്‍ നിന്നു വാടകയ്ക്കെടുത്ത 10 ട്രാന്‍സ്പോണ്ടറുകള്‍ക്കു പുറമേയാണിത്.

അടുത്ത വര്‍ഷം 33 ട്രാന്‍സ്പോണ്ടറുകളുള്ള ഇന്‍സാറ്റ് 3--- സി വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ പരിപാടി തയ്യാറാക്കിയിട്ടുണ്ട്.ഇതിനു പുറമേ 15 ട്രാന്‍സ്പോണ്ടറുകളുള്ള ഇന്‍സാറ്റ് 3- എയുടെ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായി വരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X