കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്‍ഡിഎ വിടുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: സംസ്ഥാനതലത്തില്‍ ദേശീയ ജനാധിപത്യ സഖ്യവുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തീരുമാനിച്ചു.

ഷിബു സോറനെ ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാക്കണമെന്ന ജെഎംഎം നിര്‍ദ്ദേശം ദേശിയ ജനാധിപത്യ സഖ്യം(എന്‍ഡിഎ) തള്ളിയതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. നവംബര്‍ അഞ്ച് ഞായറാഴ്ച രാത്രി ദില്ലിയില്‍ ചേര്‍ന്ന ജെഎംഎം(എസ്) നേതാക്കളുടെ അടിയന്തിര യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

ഷിബു സോറന്റെ അവകാശവാദം തള്ളിയ എന്‍ഡിഎ നവംബര്‍ നാല് ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ബിജെപിയുടെ അവകാശവാദം അംഗീകരിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി വാജ്പേയിയുടേയും എന്‍ഡിഎ കണ്‍വീനര്‍ കൂടിയായ പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സിന്റേയും സാന്നിദ്ധ്യത്തിലാണ് ഈ തീരുമാനമുണ്ടായത്.

81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 32 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജെഎംഎമ്മിന് 12 അംഗങ്ങള്‍ മാത്രമാണുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X