കേന്ദ്രമന്ത്രി മറാന്‍ഡി രാജിവെച്ചു
ദില്ലി: കേന്ദ്ര പരിസ്ഥിതി വനം വകുപ്പു സഹമന്ത്രി ബാബുലാല്‍ മറാന്‍ഡി നവംബര്‍ ആറ് തിങ്കളാഴ്ച കേന്ദ്രമന്ത്രിസഭയില്‍ നിന്നു രാജിവെച്ചു. ഇതോടെ പുതുതായി രൂപം കൊള്ളുന്ന ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മറാന്‍ഡിയും ഒരു പ്രധാന സ്ഥാനാര്‍ത്ഥിയാകും.
81 അംഗ നിയസമഭയില്‍ 32 സ്ഥാനങ്ങളാണ് ബിജെപിക്കുള്ളത്. എന്‍ഡിഎയുമായി ബന്ധം വിച്ഛേദിച്ച ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (സോറന്‍)യ്ക്ക് നിയമസഭയില്‍ 12 അംഗങ്ങളാണുള്ളത്.
മറാന്‍ഡി രാജിവെച്ചതോടെ അടുത്ത ദിവസങ്ങളില്‍ തന്നെ കേന്ദ്രമന്ത്രിസഭയില്‍ ഒരു പുനസംഘടന നടന്നേക്കുമെന്നും രാഷ്ട്രീയവൃത്തങ്ങളില്‍ സംസാരമുണ്ട്. നേരത്തെ രാജിവെച്ച ഉമാ ഭാരതി വീണ്ടും മന്ത്രിസഭയിലെത്തുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്.












Click it and Unblock the Notifications