വരുന്നൂ ടെലിഫോണ്‍ വിപ്ലവം
ഭോപ്പാല്‍: ഇന്ത്യയില്‍ ടെലിഫോണ്‍ വിപ്ലവം വരുന്നു. എല്ലാ ഗ്രാമങ്ങളിലും ടെലിഫോണ്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് വാര്‍ത്താവിനിമയ മന്ത്രാലയം.
ഒന്നരവര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും ടെലിഫോണ്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രാം വിലാസ് പസ്വാന്‍ അറിയിച്ചു. 2002 ഏപ്രിലിനു മുമ്പ് രാജ്യത്തെ എല്ലാ ഗ്രാമങ്ങളേയും ടെലിഫോണ്‍ മുഖേന ബന്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
2005 ല്‍ നൂറില്‍ ഏഴു പേര്‍ക്ക് എന്ന കണക്കിലും 2010 ല്‍ നൂറില്‍ 15 പേര്‍ക്ക് എന്ന നിരക്കിലും ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കാനും ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.












Click it and Unblock the Notifications