മലയാളിക്ക് കര്‍ണാടക അവാര്‍ഡ്
ബാംഗ്ലൂര്‍ : കര്‍ണാടക സര്‍ക്കാരിന്റെ കന്നഡ രാജ്യോത്സവ അവാര്‍ഡ് മലയാളിയായ എലിസബത്ത് ചെറിയാന്.
ആരോഗ്യ സാമൂഹ്യസേവന മേഖലകളിലെ പ്രവര്‍ത്തനത്തിനാണ് എടത്വാ സ്വദേശികളായ പി.സി.ചെറിയാന്റെയും സൂസി ചെറിയാന്റെയും മകളായ എലിസബത്തിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്.
ബാംഗ്ലൂരിലെ ലേക്ക് സൈഡ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ടെക്നോളജി എക്സിക്യുട്ടീവ് പ്രിന്‍സിപ്പലായ എലിസബത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കുമരുന്ന്, പുകവലി പ്രവണതകള്‍ക്കെതിരെ നിരന്തരമായ പോരാട്ടത്തിലാണ്. പരിസ്ഥിതി പ്രവര്‍ത്തനത്തിലും എലിസബത്തിന്റെ സജീവസാന്നിദ്ധ്യമുണ്ട്.












Click it and Unblock the Notifications