Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് എയര്‍കാര്‍ഗോ സ്തംഭനം

തിരുവനന്തപുരം : അന്താരാഷ്ട്രവിമാനത്താവളത്തിലെ എയര്‍കാര്‍ഗോ ഉപരോധിച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍കാര്‍ഗോ കയറ്റുമതി പൂര്‍ണ്ണമായും സ്തംഭിച്ചു.

45 ടണ്ണോളം പഴം, പച്ചക്കറി, ഭക്ഷ്യവസ്തുക്കള്‍ എന്നിവ കയറ്റി അയക്കാനായില്ല. ഇതുമൂലം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടാവും. ഇറക്കുമതി ഉത്പന്നങ്ങള്‍ നീക്കം ചെയ്യാനുമാവുന്നില്ല.

വിമാനത്താവളത്തിലെ അണ്‍ അക്കമ്പനീഡ് ബാഗേജ് ഹാളില്‍ കസ്റ്റമര്‍ ഏജന്റുമാര്‍ക്ക് പ്രവേശനം നിഷേധിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. സ്ഥലവാസികളും ഏജന്റുമാരും ഉപരോധ സമരത്തില്‍ പങ്കെടുത്തു.

എന്നാല്‍ കൊച്ചിയില്‍ നിന്നും കസ്റ്റംസ് കളക്ടറുടെ നിര്‍ദ്ദേശാനുസരണമാണ് ഏജന്റുമാര്‍ക്ക് പ്രവേശനം നല്‍കാതിരുന്നതെന്ന് കാര്‍ഗോ കോംപ്ലക്സ് അധികൃതര്‍ അറിയിച്ചു.

ഏജന്റെന്ന വ്യാജേന യാത്രക്കാരെ കബളിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായതിനാലാണ് ഈ നിയന്ത്രണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അധികൃതര്‍ക്ക് അഴിമതി നടത്താനാണ് ഈ നീക്കമെന്ന് സ്ഥലവാസികള്‍ ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+