സൗദിയ ഹജ് വിമാനസര്‍വീസ് ഏര്‍പ്പെടുത്തും
ആലുവ: സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് സൗദിയ കേരളത്തിലെ ഹജ് തീര്‍ത്ഥാടകര്‍ക്ക് പ്രത്യേകവിമാന സര്‍വീസ് നടത്തും.ഹജ് കാലത്ത് ജെദ്ദയില്‍ നിന്നും മദീനയില്‍ നിന്നും കൊച്ചിയിലേക്ക് സൗദിയ നേരിട്ടുള്ള വിമാന സര്‍വീസ് നടത്തുമെന്ന് കേരളഹജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എ.വി.അബ്ദുഹാജി അറിയിച്ചു.
ജെദ്ദ,മെക്ക,മദീന എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം നവംബര്‍ ആറ് തിങ്കളാഴ്ച കൊച്ചിയില്‍ മടങ്ങിയെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.സന്ദര്‍ശന വേളയില്‍ സൗദിയ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഹജ് വിമാനസര്‍വീസ് നടത്താന്‍ തീരുമാനമായത്.
കൊച്ചിയില്‍ നിന്ന് ഇക്കുറി എയറിന്ത്യയും സൗദിയയും ചേര്‍ന്ന് 6500 തീര്‍ത്ഥാടകരെ ഹജിനയക്കും.ഹജ് കാലത്ത് ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് എല്ലാ സഹായങ്ങളും നല്കാന്‍ ആവശ്യമായ നടപടികള്‍ ഇന്ത്യന്‍ എംബസി മുന്‍ കൂട്ടി എടുത്തുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications