Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യദുരന്തം: സിറ്റിങ് ജഡ്ജിക്കുള്ള ആവശ്യം വീണ്ടും നിരസിച്ചു

കൊച്ചി: വിഷമദ്യദുരന്തം അന്വേഷിക്കാന്‍ സിറ്റിങ് ജഡ്ജിയുടെ സേവനം സംസ്ഥാനസര്‍ക്കാരിനു വിട്ടുകൊടുക്കണമെന്ന മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ആവശ്യം കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റിസ് കെ.കെ.ഉഷ വീണ്ടും നിരസിച്ചു.

സിറ്റിങ് ജഡ്ജിയെ ലഭിക്കുന്നതിന് സര്‍ക്കാര്‍ നേരത്തെ ഉന്നയിച്ചിരുന്ന ആവശ്യം നാലു ദിവസങ്ങള്‍ക്കു മുമ്പ് ഹൈക്കോടതി നിരസിച്ചിരുന്നു. ഇത് സര്‍ക്കാരിനെ ഹൈക്കോടതി ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

എന്നാല്‍ മുഖ്യമന്ത്രി നായനാര്‍ നവംബര്‍ അഞ്ച് ഞായറാഴ്ച ആക്ടിങ് ചീഫ് ജസ്റിസിനെ ഫോണില്‍ ബന്ധപ്പെട്ട് ആവശ്യം വീണ്ടും ഉന്നയിക്കുകയായിരുന്നു. അന്വേഷണത്തിന് സിറ്റിങ് ജഡ്ജി തന്നെ വേണമെന്ന സര്‍വകക്ഷിയോഗത്തിന്റെ നിലപാട് അദ്ദേഹം ചീഫ് ജസ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അപ്പോഴാണ് സിറ്റിങ് ജഡ്ജിയുടെ സേവനം വിട്ടുതരാന്‍ നിവൃത്തിയില്ലെന്ന് ജസ്റിസ് ഉഷ വീണ്ടും വ്യക്തമാക്കിയത്.

ഹൈക്കോടതിയില്‍ നിലവിലുള്ള ജഡ്ജിമാരുടെ ഒഴിവുകളിലേക്ക് നിയമനം ആയിട്ടില്ലെന്നും കെട്ടിക്കിടക്കുന്ന ആയിരക്കണക്കിനു കേസുകളില്‍ തീര്‍പ്പു കല്പിക്കാനുണ്ടെന്നുമുള്ള കാര്യം ജസ്റിസ് ഉഷ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

സിറ്റിങ് ജഡ്ജിയെ ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം ഏതു രീതിയില്‍ വേണമെന്ന് അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും. ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ റിട്ടയേര്‍ഡ് ജഡ്ജിയുടെ സേവനം സര്‍ക്കാര്‍ തേടാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+