സര്‍ക്കാര്‍ കുറ്റവാളിയെ സംരക്ഷിക്കുന്നു : കരുണാകരന്‍
തിരുവനന്തപുരം : വിഷമദ്യക്കേസിലെ പ്രധാന പ്രതിയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍.
ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയെ കിട്ടിയില്ലെങ്കില്‍ മുതിര്‍ന്ന സെഷന്‍സ് ജഡ്ജിയെ നിയോഗിക്കണമെന്ന് നവംബര്‍ ആറ് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ കരുണാകരന്‍ ആവശ്യപ്പെട്ടു.
മദ്യദുരന്തത്തില്‍ ജനങ്ങളുടെ വികാരം സര്‍ക്കാരിന് ബോധ്യപ്പെടുത്തികൊടുക്കേണ്ട അവസ്ഥയാണ് . ഇത് മനസിലാകാത്തതിനാലാണ് എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍ രാജി വയ്ക്കാത്തതെന്ന് കരുണാകരന്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയ്ക്കെതിരായ ആരോപണം രമേശ് തന്നെ നിഷേധിച്ചിട്ടുള്ളതിനാല്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി. എന്നാല്‍ ആരോപണം ഗൗരവമായി പരിശോധിക്കും. വ്യാജമദ്യ ലോബിയില്‍ നിന്നും കോണ്‍ഗ്രസ് സംഭാവന വാങ്ങിയിട്ടില്ലെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications