കൗണ്ടറുടെ കേരള ബന്ധം ഉടന്‍ വ്യക്തമാകും
പാലക്കാട് : സ്പിരിറ്റ് കടത്തുകാരന്‍ വേലുച്ചാമി കൗണ്ടറുടെ മകന്‍ സമ്പത്ത് കുമാറിനെ വിട്ടുകിട്ടുന്നതോടെ കേരളത്തിലെ മദ്യമാഫിയയുമായി കൗണ്ടര്‍ക്കുള്ള ഇടപാടുകള്‍ വ്യക്തമാകും.
സമ്പത്ത് കുമാര്‍ കോയമ്പത്തൂര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇയാളെ കേരള പൊലീസിന് കൈമാറാന്‍ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേട്ട് നവംബര്‍ നാല് ശനിയാഴ്ച ഉത്തരവിട്ടു.
കൗണ്ടറുടെ സ്പിരിറ്റ് ബിസിനസിന്റെ നിയന്ത്രണം സമ്പത്തിന്റെ കൈയിലാണ്. ഇയാളെ ചോദ്യം ചെയ്താല്‍ കേരളത്തിലെ വ്യാജമദ്യലോബിയുമായുള്ള കൗണ്ടറുടെ ഇടപാടുകള്‍ അറിയാന്‍ കഴിയുമെന്ന് പൊലീസ് കരുതുന്നു.












Click it and Unblock the Notifications