Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രൊഫഷണല്‍ വിദ്യാഭ്യാസം പരിഷ്കരിക്കണം: സെമിനാര്‍

കൊച്ചി: ജൈവസാങ്കേതികവിദ്യയുടേയും വിവരസാങ്കേതികവിദ്യയുടേയും യുഗമായിരിക്കും പുതിയ നൂറ്റാണ്ടെന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതിinauguration of seminar കമ്മിറ്റി ചെയര്‍മാന്‍ ഡോ.എം.ആര്‍.ദാസ് പറഞ്ഞു.

ദില്ലിയിലെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസും കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോഇക്കണൊമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റഡീസും ചേര്‍ന്ന് യൂണിസെഫിന്റെ സഹായത്തോടെ സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാഭ്യാസ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാാസം കേരളത്തിന്റെ വികസനത്തിന് എന്ന വിഷയത്തെക്കുറിച്ച് നടന്നു വരുന്ന ശില്പശാലാ പരമ്പരയില്‍ ആറാമത്തേതാണ് കൊച്ചിയില്‍ നടന്നത്.

സാങ്കേതികവിദ്യാ രംഗത്തെ വിപ്ലവം വിദ്യാഭ്യാസമേഖലയിലും ശരിയായി പ്രതിഫലിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഡോ.ദാസ് നിര്‍ദ്ദേശിച്ചു. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി പ്രൊഫഷണല്‍ വിദ്യാഭ്യാസം പുനഃസംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വികസിതരാഷ്ട്രങ്ങള്‍ വ്യവസായവികസനത്തിന് ഉപകരിക്കുന്ന രീതിയിലാണ് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം തയ്യാറാക്കുന്നതെന്ന് ശില്പശാലയില്‍ അദ്ധ്യക്ഷനായിരുന്ന ഐഐഎം മുന്‍ ഡയറക്ടര്‍ ഡോ.സാമുവല്‍ പോള്‍ പറഞ്ഞു. കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസം ആഗോളതലത്തിലുള്ള ആവശ്യങ്ങള്‍ക്കനുസരിച്ച് പുനഃസംഘടിപ്പിക്കണമെന്നും നിലവാരം ഉയര്‍ത്തുന്നതിനുള്ള സമയബന്ധിത പദ്ധതി ആവിഷ്കരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഡോ.ആര്‍.വി.ജി.മേനോന്‍, പ്രൊഫ.ജോസഫ് പടയാട്ടി, ഡോ.ജോയ് ഫിലിപ്പ്, ഡോ.ബലരാമന്‍ നായര്‍, ഡോ.ബി.വിജകുമാര്‍, ഡോ.എം.എന്‍.വി.നായര്‍, പ്രൊഫ.എം.എ.ഉമ്മന്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു.

മാത്രമല്ല സര്‍ക്കാര്‍ കംപ്യൂട്ടര്‍ നല്‍കിയിട്ടുള്ള മിക്ക സ്കൂളുകളിലും കരാര്‍ അടിസ്ഥാനത്തില്‍ പി ടി എ നിയമിച്ച അധ്യാപകരാണുള്ളത്. വിവരങ്ങള്‍ ഫ്ലോപ്പിയിലാക്കേണ്ട ചുമതല ഇവര്‍ക്കാണ്. എന്നാല്‍ ഏറെ ക്ഷമയും സമയവും പ്രയത്നവും ആവശ്യമുള്ള ഈ ജോലിക്ക് യാതൊരു പ്രതിഫലവും വിദ്യാഭ്യാസ വകുപ്പ് ഇവര്‍ക്കു നല്‍കുന്നില്ല.

അതു കൊണ്ടു തന്നെ മറ്റ് സ്കൂളുകളിലെ ലിസ്റ്റിങ് ജോലികള്‍ നിര്‍വഹിക്കാനാവില്ല എന്ന നിലപാടിലാണ് ഈ അധ്യാപകര്‍. പ്രതിഫലമില്ലാത്ത ജോലിയായതിനാല്‍ കംപ്യൂട്ടര്‍ അധ്യാപകര്‍ ലിസ്റ്റിങ് ജോലിയെ ആത്മാര്‍ത്ഥമായി സമീപിക്കുമോ എന്നും ഉറപ്പില്ല. മാത്രമല്ല സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കംപ്യൂട്ടര്‍ പരിശീലന സമയം നഷ്ടപ്പെടുത്തുകയുമാണ് ഈ ജോലി.

ജില്ലാവിദ്യാഭ്യാസ ഓഫീസുകളില്‍ കംപ്യൂട്ടര്‍ ലഭ്യമാക്കി ലിസ്റ്റിങ് കരാര്‍ വ്യവസ്ഥയില്‍ ചെയ്തു തീര്‍ക്കാവുന്നതേയുള്ളൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പരീക്ഷാ കമ്മീഷണര്‍ക്ക് കൈമാറാനും ഇതാണത്രേ എളുപ്പം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+