തിരുവനന്തപുരത്ത് 4,400 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു
തിരുവനന്തപുരം: ജില്ലയില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന വ്യാപകമായ റെയ്ഡില്‍ 4,400 ലിറ്റര്‍ അനധികൃത സ്പിരിറ്റും 500 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. നവംബര്‍ ആറ് തിങ്കളാഴ്ച അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ സി.കെ.ശശീന്ദ്രന് വെളിപ്പെടുത്തിയതാണിത്.
കേരളാ- തമിഴ്നാട് അതിര്‍ത്തിയിലെ കോലിയക്കോട് ഒരു കിണറ്റില്‍ നിന്നുമാണ് 154 ബാരലുകളില്‍ നിറച്ച 4,400 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയത്.
നെയ്യാറ്റിന്‍കര താലൂക്കില്‍ നടത്തിയ റെയ്ഡില്‍ 400 ലിറ്റര്‍ ചാരായവും 4,000 ലിറ്റര്‍ വാഷും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സര്‍ക്കിളില്‍ നിന്ന് 75 ലിറ്റര്‍ ചാരായവും 2,500 ലിറ്റര്‍ വാഷും പിടിച്ചെടുത്തു.
വനംവകുപ്പോദ്യോഗസ്ഥരുടെ സഹായത്തോടെ റെയ്ഡ് ശക്തമാക്കാന്‍ ജില്ലാകളക്ടര്‍ എസ്.ശ്രീനിവാസന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നും കാട്ടിലൂടെ കേരളത്തിലേക്ക് അനധികൃത സ്പിരിറ്റ് വന്‍തോതില്‍ കടത്തുന്നതായി വിവരം കിട്ടിയതിനെത്തുടര്ന്നാണിത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications