കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് എസ് എല്‍ സി:കംപ്യൂട്ടര്‍വത്കരണം അവതാളത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാകംപ്യൂട്ടര്‍വത്കരണം അവതാളത്തിലാകുന്നതായി സൂചന.എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരം കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തുന്ന ലിസ്റ്റിങ് പ്രക്രിയ ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം വേണ്ടരീതിയില്‍ നടക്കാത്തതാണ് കംപ്യൂട്ടര്‍വത്കരണം അവതാളത്തിലാക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിദ്യാര്‍ത്ഥികളുടെ എ , ബി ലിസ്റ്റുകള്‍ ഇപ്രകാരം ഫ്ലോപ്പിയിലാക്കുന്നത്. ഈ പ്രക്രിയ ഇപ്പോള്‍ സ്കൂളുകളുടെ ചുമതലയിലാണ്. എന്നാല്‍ സ്കൂളുകള്‍ക്ക് ഇത് ഭാരമായി മാറുകയാണ്.

സര്‍ക്കാരില്‍ നിന്നും കംപ്യൂട്ടര്‍ ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകള്‍ക്കാണ് ഇപ്രകാരം ലിസ്റ്റിങ് നടത്താനുള്ള ചുമതല. സ്വന്തം സ്കൂളിന്റേയും വിദ്യാഭ്യാസ ജില്ലയിലെ മറ്റ് സ്കൂളുകളിലേയും വിവരങ്ങള്‍ ഇപ്രകാരം ലിസ്റ്റ് ചെയ്ത് ഫ്ലോപ്പിയിലാക്കണം. ഏകദേശം മൂവായിരത്തോളം എന്‍ട്രികളാണ് ഇങ്ങനെ ഫ്ലോപ്പിയിലാക്കേണ്ടത്.

ഇക്കാര്യത്തിന് പരീക്ഷാഭവന്‍ അനുവദിച്ച സോഫ്റ്റ്വെയര്‍ നിലവാരമില്ലാത്തതാണെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.

മാത്രമല്ല സര്‍ക്കാര്‍ കംപ്യൂട്ടര്‍ നല്‍കിയിട്ടുള്ള മിക്ക സ്കൂളുകളിലും കരാര്‍ അടിസ്ഥാനത്തില്‍ പി ടി എ നിയമിച്ച അധ്യാപകരാണുള്ളത്. വിവരങ്ങള്‍ ഫ്ലോപ്പിയിലാക്കേണ്ട ചുമതല ഇവര്‍ക്കാണ്. എന്നാല്‍ ഏറെ ക്ഷമയും സമയവും പ്രയത്നവും ആവശ്യമുള്ള ഈ ജോലിക്ക് യാതൊരു പ്രതിഫലവും വിദ്യാഭ്യാസ വകുപ്പ് ഇവര്‍ക്കു നല്‍കുന്നില്ല.

അതു കൊണ്ടു തന്നെ മറ്റ് സ്കൂളുകളിലെ ലിസ്റ്റിങ് ജോലികള്‍ നിര്‍വഹിക്കാനാവില്ല എന്ന നിലപാടിലാണ് ഈ അധ്യാപകര്‍. പ്രതിഫലമില്ലാത്ത ജോലിയായതിനാല്‍ കംപ്യൂട്ടര്‍ അധ്യാപകര്‍ ലിസ്റ്റിങ് ജോലിയെ ആത്മാര്‍ത്ഥമായി സമീപിക്കുമോ എന്നും ഉറപ്പില്ല. മാത്രമല്ല സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കംപ്യൂട്ടര്‍ പരിശീലന സമയം നഷ്ടപ്പെടുത്തുകയുമാണ് ഈ ജോലി.

ജില്ലാവിദ്യാഭ്യാസ ഓഫീസുകളില്‍ കംപ്യൂട്ടര്‍ ലഭ്യമാക്കി ലിസ്റ്റിങ് കരാര്‍ വ്യവസ്ഥയില്‍ ചെയ്തു തീര്‍ക്കാവുന്നതേയുള്ളൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പരീക്ഷാ കമ്മീഷണര്‍ക്ക് കൈമാറാനും ഇതാണത്രേ എളുപ്പം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X