Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ മാധ്യമനഗരി ഒരുങ്ങുന്നു

ദുബായ്: മാധ്യമ മേഖലയിലെ സംരംഭങ്ങള്‍ക്കു 100 ശതമാനം വിദേശ ഉടമസ്ഥത അനുവദിക്കുന്ന ദുബായ് മാധ്യമനഗരിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ദുബായ് കിരീടാവകാശിയും യുഎഇ രാജ്യരക്ഷാമന്ത്രിയുമായ ജനറല്‍ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്ത്തൂം ഉദ്ഘാടനം ചെയ്തു.

ആധുനികസാങ്കേതിക സൗകര്യങ്ങളുള്ള മാധ്യമനഗരി 200 ഹെക്ടര്‍ സ്ഥലത്താണ് തയ്യാറാക്കുന്നത്. ഏകദേശം 4000 കോടി രൂപ(82 കോടി ഡോളര്‍) ചെലവു പ്രതീക്ഷിക്കുന്ന നഗരിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 2001 ജനവരിയില്‍ തുടങ്ങും. മാധ്യമനഗരിയില്‍ 50 വര്‍ഷത്തേക്ക് കമ്പനി നികുതിയോ വ്യക്തി നികുതിയോ ഉണ്ടായിരിക്കില്ല.

മാധ്യമനഗരിയില്‍ സെന്‍സര്‍ഷിപ്പ് ഉണ്ടായിരിക്കില്ലെന്നും പൂര്‍ണ്ണ അഭിപ്രായ സ്വാതന്ത്യ്രം ഉണ്ടായിരിക്കുമെന്നും ഷെയ്ക്ക് മുഹമ്മദ് പറഞ്ഞു. മാധ്യമ സ്ഥാപനങ്ങള്‍ക്കു പുറമേ സ്വതന്ത്ര വാര്‍ത്താലേഖകര്‍ക്കും മാധ്യമനഗരിയില്‍ ലൈസന്‍സ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+