അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൊവാഴ്ച
വാഷിംഗ്ടണ്‍: ലോകം ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പ് നവംബര്‍ ഏഴ് ചൊവാഴ്ച നടക്കുന്നു. ഇനി നാലു വര്‍ഷത്തേയ്ക്കുള്ള തങ്ങളുടെ ഭരണാധിപനെ യുഎസ് ജനത ചൊവാഴ്ച തീരുമാനിക്കും.
ഇപ്പോഴത്തെ വൈസ്പ്രസിഡന്റും ഇപ്പോഴത്തെ ഭരണകക്ഷിയായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുമായ അല്‍ഗോറും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജോര്‍ജ്.ഡബ്ല്യു.ബുഷും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് ഇത്തവണ.
ഇരു സ്ഥാനാര്‍ത്ഥികളും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടത്തുന്നത്. അടുത്തകാലത്തെങ്ങും ഇത്ര വാശിയേറിയ തിരഞ്ഞെടുപ്പു പ്രചാരണം അമേരിക്കയില്‍ അരങ്ങേറിയിട്ടില്ല. അതു കൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയാവുമെന്ന കാര്യത്തില്‍ പ്രവചനം നടത്താന്‍ രാഷ്ട്രീയ നിരീക്ഷകരും മടി കാണിക്കുന്നു.












Click it and Unblock the Notifications