കേന്ദ്ര മന്ത്രിസഭ ഇന്നു വികസിപ്പിച്ചേക്കും
ദില്ലി: കേന്ദ്ര മന്ത്രിസഭാ വികസനം നവംബര്‍ ഏഴ് ചൊവാഴ്ച നടക്കുമെന്നറിയുന്നു. ഉമാഭാരതി, കരിയമുണ്ട, മേജര്‍ ജനറല്‍ സി.സി.ഖണ്ഡൂരി എന്നിവരെ ഉള്‍പ്പെടുത്തിയായിരിക്കും പ്രധാനമന്ത്രി വാജ്പേയി തന്റെ മന്ത്രിസഭ വികസിപ്പിക്കുക.
ജാര്‍ഖണ്ഡില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ബാബുലാല്‍ മറാന്‍ഡി നവംബര്‍ ആറ് തിങ്കളാഴ്ച കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി രാജ്നാഥ് സിംഹ് പോയതിനെത്തുടര്‍ന്ന് ഉപരിതലഗതാഗത വകുപ്പിനും ഇപ്പോള്‍ മന്ത്രിയില്ല. ഈ ഒഴിവുകള്‍ നികത്താനാണ് മന്ത്രിസഭാ വികസനം.
ഉമാഭാരതിക്ക് സ്പോര്‍ട്സ് യുവജനക്ഷേമ വകുപ്പ് ലഭിക്കുമെന്നാണ് സൂചന. മറാന്‍ഡിയുടെ ഒഴിവില്‍ കരിയമുണ്ട വനം പരിസ്ഥിതി മന്ത്രിയാകും. ഉപരിതലഗതാഗത വകുപ്പിലേക്ക് ഗ്രാമവികസന മന്ത്രി വെങ്കയ്യനായിഡുവിനെ മാറ്റിയേക്കും. നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് ക്യാബിനറ്റ് പദവി ലഭിക്കുമെന്നും സൂചനയുണ്ട്. മേജര്‍ ജനറല്‍ ഖണ്ഡൂരിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.












Click it and Unblock the Notifications