നെടുമാരന്‍ ഇനി കാട്ടിലേക്കില്ല
ചെന്നൈ : രാജ്കുമാറിന്റെ മോചനത്തിനായി വീരപ്പനെ കാണാന്‍ ഇനി കാട്ടിലേക്ക് പോകില്ലെന്ന് തമിഴ് മുന്നേറ്റ നേതാവ് നെടുമാരന്‍.
നെടുമാരനെ ദേശീയവിരുദ്ധന്‍ എന്ന് ടിഎംസി നേതാവ് എസ്.ബാലകൃഷ്ണന്‍ നിയമസഭയില്‍ വിശേഷിപ്പിച്ചതാണ് നെടുമാരനെ ചൊടിപ്പിച്ചിരിക്കുന്നത്. ദേശസ്നേഹിയായ ബാലകൃഷ്ണനോട് കാട്ടില്‍പോയി വീരപ്പനെ കാണാന്‍ ആവശ്യപ്പെടണമെന്ന് മുഖ്യമന്ത്രി കരുണാനിധിക്കുള്ള കത്തില്‍ നെടുമാരന്‍ അഭ്യര്‍ത്ഥിച്ചു.
തനിക്ക് പറയാനുള്ളതെല്ലാം കരുണാനിധിക്കുള്ള കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് നെടുമാരന്‍ നവംബര്‍ ഏഴ് ചൊവാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചു. നെടുമാരന്റെ മനംമാറ്റം രാജ്കുമാറിനെ മോചിപ്പിക്കാനുള്ള തമിഴ്നാട് കര്‍ണാടക സര്‍ക്കാരുകളുടെ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാവും.












Click it and Unblock the Notifications