നരസിംഹറാവുവിന്റെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു
ദില്ലി: ജെ എം എം കോഴക്കേസില്‍ മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിനും മുന്‍ കേന്ദ്രമന്ത്രി ബൂട്ടാസിംഹിനും പ്രത്യേക കോടതി വിധിച്ച മൂന്ന് വര്‍ഷത്തെ കഠിന തടവ് നടപ്പാക്കുന്നത് തത്കാലം തടഞ്ഞു കൊണ്ട് ദില്ലി ഹൈക്കോടതി ഉത്തരവായി. ഇരുവരുടെയും ജാമ്യവും കോടതി നീട്ടിയിട്ടുണ്ട്.
ജെ എം എം കോഴക്കേസില്‍ കുറ്റക്കാരെന്നു കണ്ടതിനെത്തുടര്‍ന്ന് റാവുവിനും ബൂട്ടായ്ക്കും പ്രത്യേക കോടതി ജഡ്ജി അജിത് ഭാരിഹോക്ക് ഒക്ടോബര്‍ 12 ന് മൂന്നു വര്‍ഷം വീതം കഠിനതടവ് വിധിചിരുന്നു. ഇതിനെതിരേ ഇരുവരും സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് നവംബര്‍ ഏഴ് ചൊവാഴ്ച ദില്ലി ഹൈക്കോടതിയുടെ വിധി.












Click it and Unblock the Notifications