ഗര്‍ഭഛിദ്രത്തില്‍ യുവതി മരിച്ചു ; ഡോക്ടര്‍ അറസ്റില്‍
മട്ടന്നൂര്‍ : നടന്ന ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് യുവതി മരിച്ച കേസില്‍ ലേഡി ഡോക്ടറെ പൊലീസ് അറസ്റ് ചെയ്തു. യുവതിയുടെ സഹോദരന്‍ രവീന്ദ്രന്റെ പരാതിയിന്മേല്‍ നവംബര്‍ ആറ് തിങ്കളാഴ്ചയാണ് പൊലീസ് മീരയെ അറസ്റ് ചെയ്തത്.
1995 ഒക്ടോബര്‍ 26നാണ് അഞ്ചരക്കണ്ടിയിലെ സീത (35) എന്ന യുവതി ഉരുവച്ചാല്‍ രജീവ് ഹോസ്പിറ്റലിലെ ഡോ.മീരാ രാജേന്ദ്രനാഥിന്റെ കീഴില്‍ ഗര്‍ഭഛിദ്രം നടത്തിയതിനെ തുടര്‍ന്ന് മരണമടഞ്ഞത്.
സീത മരിച്ചപ്പോള്‍ തന്നെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കേസ് ഇഴഞ്ഞു നീങ്ങിയതിനാല്‍ രാജേന്ദ്രന്‍ വീണ്ടും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎസ്പി രാംദാസ് പോത്തന്‍ നടത്തിയ അന്വേഷണത്തിലാണ് മീരയെ അറസ്റ് ചെയ്തത്.












Click it and Unblock the Notifications