അപകടത്തില്‍ ബസ് ഡ്രൈവര്‍ മരിച്ചു
കൊച്ചി: പെരുമ്പാവൂരില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു. കോലഞ്ചരി മാങ്ങാട്ടൂര്‍ സ്വദേശി പുത്തന്‍പുരയില്‍ രാഘവന്‍നായരുടെ മകന്‍ എം ആര്‍ ദാമോദരമേനോന്‍ ആണ് മരിച്ചത്. നവംബര്‍ ഏഴ് ചൊവാഴ്ച രാവിലെ പെരുമ്പാവൂര്‍ കാലടി ജംഗ്ഷനിലായിരുന്നു അപകടം.
മൂവാറ്റപുഴയില്‍ നിന്നും പറവൂര്‍ക്ക് പുറപ്പെട്ട ബസ് എം സി റോഡില്‍ വച്ച് കോട്ടയത്തേയ്ക്കു പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗത്തേറ്റ ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വിണ ദാമോദരമേനോന്‍ ലോറിയുടെ പിന്‍ഭാഗത്തെ ടയര്‍ കയറി തല്‍ക്ഷണം മരിക്കുകയായിരുന്നു.
സുമയാണ് ദാമോദരമേനോന്റെ ഭാര്യ. ശ്രീദേവി , ഹരികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications