വിഷമദ്യക്കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും: മുഖ്യമന്ത്രി
കൊല്ലം: വിഷമദ്യക്കേസില്‍ ഒളിവില്‍ പോയ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള സിവില്‍ നടപടിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.
എത്ര വലിയ വമ്പനാണെങ്കിലും ഒരു കുറ്റവാളിയെയും രക്ഷപെടാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വരലയ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ മദ്യവിപത്തിനെതിരെ നടന്ന ബഹുജനറാലിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ മദ്യവിരുദ്ധ സന്ദേശം സി-ഡിറ്റ് റെക്കോര്‍ഡ് ചെയ്ത് വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.
സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത് പൊതുപ്രവര്‍ത്തനത്തില്‍ എത്തിയ പാരമ്പര്യമാണ് എനിക്ക്. അന്ന് കള്ളുഷാപ്പ് പിക്കറ്റ് ചെയ്തിട്ടുണ്ട്. അതില്‍ അരിശം മൂത്തവര്‍ കള്ള് കുടത്തോടുകൂടി എന്റെ തലയില്‍ ഒഴിച്ചിട്ടുണ്ട്. അന്നു മുതല്‍ ഇന്നു വരെ മദ്യവിരുദ്ധ ആശയങ്ങളിലാണ് ഞങ്ങളെപ്പോലെയുള്ളവര്‍ വിശ്വസിക്കുന്നത്- മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ അണിനിരന്ന മദ്യവിരുദ്ധപ്രതിജ്ഞക്കു ശേഷം ചേര്‍ന്ന യോഗം നിയമ മന്ത്രി ഇ.ചന്ദ്രശേഖരന് നായര്‍ ഉദ്ഘാടനം ചെയ്തു. മാനവീയം സാംസ്കാരിക മിഷന്, കൊല്ലം ജില്ലാ പഞ്ചായത്ത്, കൊല്ലം കോര്പ്പറേഷന്, സ്വരലയ എന്നിവ സംയുക്തമായാണ് ബഹുജനറാലി സംഘടിപ്പിച്ചത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications