മാണി ഗ്രൂപ്പ്- ബിജെപി ബന്ധം പരസ്യമാകുന്നു
കോട്ടയം: കേരള കോണ്‍ഗ്രസ്- മാണി ഗ്രൂപ്പും ബിജെപിയും തമ്മിലുള്ള ധാരണ പരസ്യമാകുന്നു. കോട്ടയം ജില്ലയില്‍ മൂന്നിടത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ബിജെപി മാണി ഗ്രൂപ്പിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് നടക്കുന്ന ആറ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ നാലിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. കങ്ങഴയിലും പള്ളിക്കത്തോട്ടത്തിലും മാണി ഗ്രൂപ്പിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. പാമ്പാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലും മാണി ഗ്രൂപ്പിന് ബിജെപി പിന്തുണയുണ്ട്.
പരസ്പര ധാരണയുടെ വിശദാംശങ്ങള്‍ ഇരു പാര്‍ട്ടികളും വെളിപ്പെടുത്തിയിട്ടില്ല. യുഡിഎഫ് ഘടകകക്ഷിയായി നില്ക്കുമ്പോള് മുന്നണി വിട്ടുള്ള ബന്ധം തുറന്നു സമ്മതിക്കാന്‍ മാണി ഗ്രൂപ്പിനു കഴിയില്ലെന്നതു മനസ്സിലാക്കിയാണ് ബിജെപിയുടെ പ്രവര്‍ത്തനം.
കേരളാ കോണ്‍ഗ്രസ്- എം ചെയര്മാന് സി.എഫ്.തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഈ ധാരണയ്ക്കെതിരാണെങ്കിലും ഇവരുടെ അഭിപ്രായത്തിന് പാര്‍ട്ടിയില്‍ ഭൂരിപക്ഷ പിന്തുണയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മാണി ഗ്രൂപ്പിന്റെ ബിജെപി ബന്ധം യുഡിഎഫില്‍ ഭിന്നതയ്ക്കു കാരണമായിട്ടുണ്ട്. ഈ ബന്ധം പേരെടുത്തു പറയാതെ വിമര്‍ശിച്ച് ടി.എം.ജേക്കബ് ഉഴവൂര്‍ ഡിവിഷനില്‍ പര്യടനം നടത്തി. ഇവിടെ ജേക്കബ് ഗ്രൂപ്പും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications