ചാലിയാര്‍ പാലം നവംബര്‍ 21ന് തുറക്കും
കോഴിക്കോട് : കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചാലിയാര്‍ പാലം നവംബര്‍ 21 ചൊവാഴ്ച മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉദ്ഘാടനം ചെയ്യും. പാലത്തോടൊപ്പം പണി പൂര്‍ത്തിയായ ജലവിതരണ റെഗുലേറ്ററിന്റെ ഉദ്ഘാടനവും അന്ന് തന്നെ നടക്കും.
22 കോടി ചെലവില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകെ പണിത പാലം തുറക്കുന്നതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും വിമാനത്താവളത്തിലേക്കും എളുപ്പം എത്തിച്ചേരാനാകുമെന്ന് സി. പി.ബാലന്‍ വൈദ്യര്‍ എംഎല്‍എ നവംബര്‍ ഏഴ് ചൊവാഴ്ച അറിയിച്ചു.
മാവൂരിനെ മലപ്പുറത്തെ വാഴക്കാടുമായി ബന്ധിപ്പിക്കുന്ന പാലം വരുന്നതോടെ മഞ്ചേരിയിലേക്കുള്ള ദൂരം 16 കിലോമീറ്റര്‍ കുറയും. കോഴിക്കോട് നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനും കോഴിക്കോട് മലപ്പുറം ജില്ലകളിലെ കാര്‍ഷിക മേഖലയ്ക്കുള്ള ജലസേചനത്തിനും പുതിയ റെഗുലേറ്റര്‍ സംവിധാനം ഉപകരിക്കുമെന്ന് ബാലന്‍ വൈദ്യര്‍ പറഞ്ഞു.












Click it and Unblock the Notifications