മണ്ണിടിഞ്ഞ് വീണ് രണ്ട് മരണം
തിരുവനന്തപുരം : ടാങ്ക് പണിക്കിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരണമടഞ്ഞു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ചെറുവയ്ക്കല്‍ ലക്ഷം വീട് കോളനിയില്‍ സൗദ, കുഞ്ഞികൃഷ്ണന്‍എന്നിവരാണ് മരിച്ചത്. നവംബര്‍ ഏഴ് ചൊവാഴ്ച തിരുവനന്തപുരത്ത് ആക്കുളത്ത് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് പരിസരത്താണ് ടാങ്കിന്റെ പണി നടക്കുമ്പോള്‍ 15 അടി ഉയരത്തില്‍ നിന്നും ഇവരുടെ മേല്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
അരമണിക്കൂര്‍ കഴിഞ്ഞ് പുറത്തെടുക്കുമ്പോള്‍ ഇരുവരും മരിച്ചുകഴിഞ്ഞിരുന്നു. പരിക്കേറ്റ റഹിം, സുഭാഷ് എന്നിവരെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications