കൊച്ചിയില്‍ കരകൗശല പ്രദര്‍ശനം
കൊച്ചി: മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല വസ്കുക്കളുടെയും കൈത്തറി തുണിത്തരങ്ങളുടെയും പ്രദര്‍ശനം കൊച്ചിയില്‍ ആരംഭിച്ചു. ഗുജറാത്ത് ഉള്‍പ്പെടെ ഏഴോളം സംസ്ഥാനങ്ങളിലെ കരകൗശല വസ്തുക്കളും ശില്‍പരൂപങ്ങളും തുണിത്തരങ്ങളുമാണ് പ്രദര്‍ശനത്തില്‍ അണിനിരത്തിയിരിക്കുന്നത്.
രാജസ്ഥാന്‍ രത്നത്തില്‍ തീര്‍ത്ത അമൂല്യമായ നെക്സലേസുകളും രത്നം പൊടിച്ചു വരച്ച അപൂര്‍വമായ രജപുത്ര കലാരൂപമായ സ്റ്റോണ്‍ പെയ്ന്റിംഗും അത്യപൂര്‍വമായ വലംപിരിശംഖും പ്രദര്‍ശനത്തിനുണ്ട്.
സ്ത്രീകള്‍ക്കായി പ്രത്യേക ആഭരണങ്ങളും ഗുജറാത്തി പാരമ്പര്യ വസ്ത്രങ്ങളും മേളയില്‍ ലഭ്യമാണ്. പ്രദര്‍ശനം നവംബര്‍ 11 ശനിയാഴ്ച സമാപിക്കും.












Click it and Unblock the Notifications