കൊച്ചിയില്‍ ഏഷ്യന്‍ ചലച്ചിത്രമേള
കൊച്ചി: സമകാലീന ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രദര്‍ശന മേളയ്ക്ക് നവംബര്‍ എട്ട് ബുധനാഴ്ച കൊച്ചിയില്‍ തിരശ്ശിലയുയരും. കൊച്ചിന്‍ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വൈസ്മെന്‍ ഇന്റര്‍ നാഷണല്‍, ബീ ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള നടക്കുന്നത്.
ബുധനാഴ്ച വൈകിട്ട് കൊച്ചി മേയര്‍ സി എം ദിനേശ് മണി മേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭൂട്ടാന്‍ ചിത്രമായ ദ കപ്പ് പ്രദര്‍ശിപ്പിക്കും.
നവംബര്‍ ഒമ്പത് വ്യാഴാഴ്ച വിഖ്യാത ജാപ്പനീസ് ചലച്ചിത്രകാരന്‍ അകിരോ കുറോസോവയുടെ ഡ്രീംസ് , പത്തിന് ഇറാന്‍ സിനിമകളായ നാനേ ലൈല ആന്‍ഡ് ഹെര്‍ ചില്‍ഡ്രന്‍, ദ കാര്‍ട്ട് എന്നിവയും പ്രദര്‍ശിപ്പിക്കും.
ഇറാന്‍ ചിത്രമായ ബാനു വാണ് 11 ശനിയാഴ്ച പ്രദര്‍ശിപ്പിക്കുക.
നവംബര്‍ 13 തിങ്കളാഴ്ച മേള സമാപിക്കും. വിയറ്റ്നാമില്‍ നിന്നുള്ള സെന്റര്‍ ഓഫ് ഗ്രീന്‍ പപ്പായ ആണ് സമാപന ചിത്രം.
എല്ലാ ദിവസവും വൈകിട്ട് 6. 30 നാണ് പ്രദര്‍ശനം.












Click it and Unblock the Notifications