ബസ് കത്തി മരിച്ചവരെ തിരിച്ചറിഞ്ഞു
ബാംഗ്ലൂര്‍: മുംബൈയില്‍ നിന്നും തൃശൂര്‍ക്കു വരികയായിരുന്ന ലക്ഷ്വറി ബസ് കത്തി മരിച്ചവരെ തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശി കുഞ്ഞഹമ്മദ്, കൊല്ലം സ്വദേശി മുഹമ്മദ് ഹനീഫ എന്നിവരാണ് മരണമടഞ്ഞത്.
കോഴിക്കോട് സ്വദേശി കുട്ട്യാലിയെ കാണാതായി. ഹുബ്ലി പൊലീസ് ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുകയാണ്. 32 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവരെ ഹൂബ്ലിയിലുള്ള കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുള്ളവരെ നാട്ടിലേക്ക് അയച്ചിട്ടുണ്ട്.
ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നവരായിരുന്നു യാത്രക്കാരില്‍ ഏറെയും. വിലപിടിപ്പുള്ള രേഖകളും സാധനങ്ങളും തീപിടുത്തത്തില്‍ കത്തി നശിച്ചു. അപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് 50,000 രൂപയും പരിക്കേറ്റവര്‍ക്ക് 10,000 രൂപയും നല്‍കുമെന്ന് അക്ബര്‍ ട്രാവല്‍സ് ഉടമ കെ.വി.അബ്ദുല്‍ നാസര്‍ അറിയിച്ചു.












Click it and Unblock the Notifications