കോയമ്പത്തൂര്‍ കേസ് : വിചാരണ നവംബര്‍ 21 ന്
കോയമ്പത്തൂര്‍: 1998 ലെ കോയമ്പത്തൂര്‍ ബോംബ്് സ്ഫോടന കേസിന്റെ വിചാരണ നവംബര്‍ 21 ചൊവാഴ്ചയിലേയ്ക്കു മാറ്റി . നവംബര്‍ ഏഴ് ചൊവാഴ്ച പ്രത്യേക കോടതി ജഡ്ജി എ തനികാചലമാണ് കേസിന്റെ വിചാരണ 21 ലേയ്ക്കു മാറ്റി ഉത്തരവായത്.
പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി , അല്‍ ഉമ എന്ന നിരോധിക്കപ്പെട്ട ഭീകരസംഘടനയുടെ നേതാവ് കമാല്‍ പാഷ തുടങ്ങിയവര്‍ ഈ കേസില്‍ പ്രതികളാണ്.
എല്ലാ പ്രതികളേയും വന്‍സുരക്ഷാ സന്നാഹത്തോടെ ചൊവാഴ്ച കോടതി മുമ്പാകെ ഹാജരാക്കി. പ്രതികള്‍ പൊലീസിനെതിരേ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് കോടതിയില്‍ പ്രവേശിച്ചത്.
മൂന്ന് പ്രതികള്‍ക്ക് ഒരു അഭിഭാഷകനെ വീതം ഏര്‍പ്പെടുത്തണമെന്ന പ്രതികളുടെ അഭ്യര്‍ത്ഥന പ്രത്യേക കോടതി തള്ളിക്കളഞ്ഞു. ഇപ്പോള്‍ അനുവദിക്കപ്പെട്ടിട്ടുള്ള അഭിഭാഷകരെ കൊണ്ട് പ്രതികള്‍ തൃപ്തിപ്പെടണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
1998 ല്‍ കോയമ്പത്തൂരില്‍ നടന്ന ബോംബ് സ്ഫോടന പരമ്പരയില്‍ 60 പേര്‍ കൊല്ലപ്പെടുകയും 200 ല്‍ അധികെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകര്‍ എന്ന നിലയിലാണ് മദനിയും കമാല്‍ പാഷയും മറ്റും പ്രതികളാക്കപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications