വീട്ടമ്മയെ ബസില്‍ പീഡിപ്പിച്ച യുവാവ് പിടിയില്‍
മലപ്പുറം : സ്വകാര്യ ബസിനുള്ളില്‍ വച്ച് അന്‍പത്തിയെട്ടുകാരിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിലായി.
മധുര സന്തയ്യൂരിലെ ഗണേശനാണ് (25) കോട്ടക്കല്‍-കാളികാവ് റൂട്ടിലോടുന്ന ബസില്‍ വച്ച് വീട്ടമ്മയെ ഉപദ്രവിച്ചത്. നവംബര്‍ ആറ് തിങ്കളാഴ്ച കോട്ടയ്ക്കലുള്ള മകളെ കണ്ട് മടങ്ങുകയായിരുന്ന വീട്ടമ്മ ബസില്‍ സീറ്റിലിരിക്കുകയായിരുന്നു. യുവാവ് കമ്പിയില്‍ ചാരി ശരീരത്തില്‍ മുട്ടി നിന്നപ്പോള്‍ ആദ്യം അവര്‍ കാര്യമാക്കിയില്ല.
ബസ് ഗട്ടറില്‍ ചാടുമ്പോള്‍ അറിയാതെ ശരീരത്തില്‍ തട്ടുന്നതാവാം എന്നാണ് ഇവര്‍ കരുതിയത്. കുറെ ദൂരം പിന്നിട്ട് കഴിഞ്ഞപ്പോള്‍ സാരി നനഞ്ഞതായി മനസിലാക്കിയ വീട്ടമ്മ കണ്ടത് ഇളിഭ്യനായ യുവാവിനെയാണ്. അപമാനിതയായ ഇവര്‍ ബസിനുള്ളില്‍ പൊട്ടിക്കരഞ്ഞുപോയി. ഇവരുടെ അഭ്യര്‍ത്ഥനപ്രകാരം ബസ് മലപ്പുറം പൊലീസ് സ്റേഷനിലേക്ക് വിട്ടു.
വീട്ടമ്മയെ ഉപദ്രവിച്ചതിന് യുവാവിനെ പൊലീസ് അറസ്റ് ചെയ്തു. ഇയാളെ മഞ്ചേരി ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. താനൂരിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ട്. മഞ്ചേരി കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് കോഴിക്കോട് സര്‍വകലാശാല ജീവനക്കാരി പി.ഇ.ഉഷയ്ക്കും ഇതേ ദുരനുഭവമാണുണ്ടായത്.












Click it and Unblock the Notifications