പി ഇ ഉഷ കേസില്‍ സര്‍വകലാശാലയും പൊലീസും പ്രതിക്കൂട്ടില്‍
തിരുവനന്തപുരം: കലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാരി പി ഇ ഉഷയ്ക്ക് ബസ്യാത്രയ്ക്കിടയില്‍ നേരിയേണ്ടി വന്ന ലൈംഗിക പീഡനത്തെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന വനിതാകമ്മീഷന്റെ റിപ്പോര്‍ട്ട് നവംബര്‍ ഏഴ് ചൊവാഴ്ച സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും.
വനിതാ കമ്മീഷന്റെ അന്വേഷണത്തില്‍ കലിക്കറ്റ് സര്‍വകലാാലയും പൊലീസും പ്രതിക്കൂട്ടിലായിരിക്കുകയാണ്. റിപ്പോര്‍ട്ടില്‍ സംഭവത്തെക്കുറിച്ചുള്ള ഉഷയുടെ പരാതിയിന്മേല്‍ നിരുത്തരവാദപരമായി പെരുമാറിയ കലിക്കറ്റ് സര്‍വകലാശാലയ്ക്കും കേസ് വഴി തിരിച്ചു വിടാന്‍ ശ്രമിച്ച പൊലീസിനുമെതിരേ രൂക്ഷവിമര്‍ശനമാണുള്ളതെന്നറിയുന്നു.
സംഭവത്തെക്കുറിച്ച് പി ഇ ഉഷ ഉന്നയിച്ച പ്രധാന പരാതികളും ആരോപണങ്ങളും സത്യമാണെന്ന് വനിതാകമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് കേസ് തേയ്മായ്ച്ചു കളയാന്‍ ശ്രമിച്ചതായും താന്‍ നല്‍കിയ പരാതിയിന്മേല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതില്‍ സര്‍വകലാശാല വീഴ്ച വരുത്തിയെന്നും ഉഷ ആരോപിച്ചിരുന്നു. ഉഷയുടെ വാദങ്ങളെ അംഗീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് വനിതാകമ്മീഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ ആരോപണങ്ങള്‍ ശരിയാണെന്നാണ് വനിതാകമ്മീഷന്റെ കണ്ടെത്തല്‍.
സംഭവത്തെക്കുറിച്ച് ഒക്ടോബര്‍ രണ്ടാം വാരം മലപ്പുറത്തു വച്ച് വനിതാകമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു.












Click it and Unblock the Notifications