ഉഷ കേസില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി
തിരുവനന്തപുരം : കോഴിക്കോട് സര്‍വകലാശാല ജീവനക്കാരിയായ പി.ഇ. ഉഷ കേസില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി.
നവംബര്‍ ഏഴ് ചൊവാഴ്ച സാമൂഹ്യ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. വനിതാ കമ്മീഷനിലെ കോഴിക്കോട് നിന്നുള്ള സിപിഎം അംഗം ടി.ദേവി മാത്രമാണ് റിപ്പോര്‍ട്ടില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ കൊല്ലത്ത് നിന്നുള്ള സിപിഎം അംഗമായ അഡ്വ.രജനി റിപ്പോര്‍ട്ടിനെ അനുകൂലിച്ചിട്ടുണ്ട്.
ഉഷ ഉന്നയിച്ച പരാതികളില്‍ ഒന്നൊഴികെ എല്ലാം ശരിയാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. കമ്മീഷനെയും ചെയര്‍പേഴ്സണെയും കമ്മീഷന്‍ അംഗമായ ടി.ദേവിയെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള ഉഷയുടെ പ്രസ്താവനകളില്‍ കമ്മീഷന്‍ അതൃപ്തി രേഖപെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications