കള്ള് പിടിച്ചതില്‍ പ്രതിഷേധിച്ച് ഷാപ്പുകള്‍ പൂട്ടി
കോഴിക്കോട് : വ്യാജക്കള്ള് കൊണ്ട് വന്ന ലോറി താമരശ്ശേരി പൊലീസ് പിടികൂടിയതില്‍ പ്രതിഷേധിച്ച് കള്ള് ഷാപ്പുകള്‍ അടച്ചു.
തിരുവനന്തപുരത്തെ കരാറുകാരനായ ജി.സുനിലിന്റെ ചേളന്നൂര്‍ കോഴിക്കോട് റേഞ്ചുകളിലെ 41 ഷാപ്പുകളാണ് നവംബര്‍ ആറ് തിങ്കളാഴ്ച അടച്ചിട്ടത്. നവംബര്‍ രണ്ട് വ്യാഴാഴ്ച സുനിലിന്റെ 500 ലിറ്റര്‍ കള്ള് കയറ്റിവന്ന ലോറി താമരശ്ശേരി പൊലീസ് പിടിച്ചിരുന്നു. കള്ള് വ്യാജമാണെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു വാഹനവും ജീവനക്കാരെയും ഉള്‍പ്പടെ പൊലീസ് കസ്റഡിയിലെടുത്തത്.
കേരളത്തില്‍ നടന്ന വിഷമദ്യദുരന്തത്തിന്റെ വെളിച്ചത്തില്‍ കരാറുകാരെ പൊലീസും എക്സൈസും ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചാണ് ഷാപ്പുകള്‍ പൂട്ടുന്നതെന്ന് സുനില്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ശരിയായ നടപടിക്രമമില്ലാതെ ഷാപ്പുകള്‍ അടച്ചു പൂട്ടുവാന്‍ അബ്കാരി നിയമപ്രകാരം കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications