ആദ്ധ്യാത്മികതയും ശാസ്ത്രവും സമന്വയിക്കണം : രാജഗോപാല്‍
കൊച്ചി : ആദ്ധ്യാത്മികതയും ശാസ്ത്രവും തമ്മില്‍ വൈരുദ്ധ്യമില്ലെന്നും അവ സമന്വയിപ്പിച്ചാല്‍ സമൂഹത്തില്‍ വന്‍ നേട്ടങ്ങള്‍ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍.
പത്താം സ്വദേശി സയന്‍സ് കോണ്‍ഗ്രസ് നവംബര്‍ ഏഴ് ചൊവാഴ്ച എറണാകുളം ബിടിഎച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ ഇന്ന് ശാസ്ത്രത്തെ ഉപയോഗിക്കുന്നില്ല. വിജ്ഞാനരംഗത്ത് അതുല്യമായ സംഭാവനകള്‍ ലോകത്തിന് നല്‍കിയ ഭാരതം ഇന്ന് ശാസ്തരംഗത്ത് പിന്നോക്കമാണെന്ന് രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
ശാസ്ത്രത്തെ ആധ്യാത്മികതയുമായി കൂട്ടിയിണക്കി കൂടുതല്‍ ശാസ്ത്രപ്രതിഭകളെ വാര്‍ത്തെടുക്കുന്നതിന് ശ്രമം നടത്തണം. സംസ്കൃതത്തിന് വേണ്ടത്ര പരിഗണന നല്‍കിയിരുന്നെങ്കില്‍ ശാസ്ത്രരംഗത്ത് കൂടുതല്‍ നേട്ടം കൈവരിക്കാനാകുമായിരുന്നെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications