Get Updates
Get notified of breaking news, exclusive insights, and must-see stories!

കിണറ്റില്‍ വീണ ഗര്‍ഭിണി പ്രസവിച്ചു

തൃശ്ശൂര്‍: വെള്ളം കോരുന്നതിനിടയില്‍ കിണറ്റില്‍ വീണ യുവതി കരയ്ക്കെത്തുമുമ്പ് പ്രസവിച്ചു. ഊരകം തോറോട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യ വസന്ത(30)യാണ് കിണറ്റില്‍വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്കിയത്.

നവംബര്‍ ആറ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വെള്ളം കോരുന്നതിനിടയില്‍ കിണറ്റിലെ തുടി പൊട്ടിയാണ് ഇവര്‍ കിണറ്റില്‍ വീണത്. കരച്ചില്‍ കേട്ട് ഓടിവന്ന നാട്ടുകാരായ നാരായണന്‍കുട്ടിയും അശോകനും ഉമ്മറും വസന്തയെ കരയ്ക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും പ്രസവവേദന തുടങ്ങിയിരുന്നു.

ഫോണില്‍ വിവരം ലഭിച്ചതനുസരിച്ച് തൃശ്ശൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം കിണറ്റിനുള്ളിലേക്ക് സ്ട്രെച്ചര്‍ ഇറക്കി. വസന്തയെ ഇതില്‍ കിടത്തിയ ഉടനെ പ്രസവം നടന്നു. ആദ്യം അമ്മയെ കരയില്‍ കയറ്റിയതിനു ശേഷമാണ് കുഞ്ഞിനെ കരയിലെത്തിച്ചത്.

അമ്പത് അടിയോളം താഴ്ചയുള്ള കിണറ്റില്‍ വെള്ളമുണ്ടായിരുന്നുവെങ്കിലും വസന്തയ്ക്കും കുഞ്ഞിനും കാര്യമായ പരിക്കൊന്നും പറ്റിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+